Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

പ
പ്രധാന വാർത്തകൾSource Link
about 6 hours ago
ഓൺലൈൻ ഡെസ്ക് Published: May 22, 2026 07:29 PM IST 1 minute Read Link Copied തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (Photo: Rahul R Pattom/Manorama), ഉമർ ഖാലിദ് (Photo: Ravi Choudhary/PTI) Mail This Article × Follow Us നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.  നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും എല്‍ഡിഎഫില്‍നിന്നുള്ള എ.സി.മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ചികിത്സയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോർട്ടം നടത്താമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ദില്ലി എയിംസിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്നും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായി പാണ്ഡ്യാലമുക്കിലെ വീടിനു മുന്നില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കണ്ണൂര്‍ പൊലീസിനു നിര്‍ദേശം നല്‍കും. English Summary: Today's Recap - 22 05 2026 ×
പൂർണ്ണ വാർത്ത വായിക്കുക