ഓൺലൈൻ ഡെസ്ക് Published: May 26, 2026 06:23 PM IST Updated: May 26, 2026 06:28 PM IST 1 minute Read Link Copied (1) ഖ്വാജ ആസിഫ് (Photo: AAMIR QURESHI / AFP) (2) 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിക്കുന്ന ദൃശ്യം. (ചിത്രം: മനോരമ) Mail This Article × Follow Us നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ ലഭിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇറാനുമായി സമാധാനക്കരാറിലെത്താൻ ഏബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ. ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. ഇറാനുമായി സമാധാനക്കരാറിലെത്താൻ ഏബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമാണതെന്നും അദ്ദേഹം പാക്ക് ടെലിവിഷൻ ചാനലിനോടു പറഞ്ഞു. തമിഴ്നാട്ടിൽ എംഎൽഎമാരുടെ രാജി തുടരുന്നു . അണ്ണാഡിഎംകെ വിമത വിഭാഗം എംഎൽഎ, അംബാസമുദ്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസക്കി സുബ്ബയ്യയാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ഇന്നലെ മൂന്ന് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ചിരുന്നു. കർണാടകയിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. സാധാരണ കൂടിക്കാഴ്ചയെന്നു പാർട്ടി പറയുമ്പോഴും കർണാടകയിൽ അധികാരമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ക്രൂഡ് ഓയിൽ വില കഴിഞ്ഞ 12 വർഷത്തിനിടെ കുറഞ്ഞിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകാതെ ഇന്ധനവില കുത്തനെ കൂട്ടുന്ന മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘‘കൃത്യം 12 വർഷം മുമ്പ് – 2014 മേയ് 26 ന് – പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ ഇന്ത്യൻ ബാസ്കറ്റിലെ ക്രൂഡ് ഓയിൽ വില ബാരലിന് 108.05 ഡോളറായിരുന്നു. അന്ന് ഡോളർ-രൂപ വിനിമയ നിരക്ക് 58.59 രൂപയും. അന്ന് പെട്രോൾ ലീറ്ററിന് 71.51 രൂപയ്ക്കും ഡീസൽ 56.71 രൂപയ്ക്കുമാണു ലഭിച്ചിരുന്നത്’’ – പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് ഖർഗെ എക്സിൽ ഹിന്ദിയിൽ കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറിനു താഴെയാണ്, എന്നിട്ടും പെട്രോൾ ലീറ്ററിന് 102.12 രൂപയായും ഡീസൽ 95.20 രൂപയായും ഉയർന്നെന്നും ഖർഗെ ചൂണ്ടിക്കാട്ടി. English Summary: Today's Recap - 26 05 2026 ×
