ഓൺലൈൻ ഡെസ്ക് Published: June 05, 2026 07:00 PM IST 1 minute Read Link Copied ടി.വീണ (ചിത്രം: ജെ.സുരേഷ് ∙ മനോരമ), അണ്ണാമലൈ (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. നിർണായക കോടതിവിധി പുറത്തു വന്നതോടെ അടുത്ത ഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി യോഗം ചേരും. പുതിയ പാർട്ടി തുടങ്ങുമെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിര്‍ണായക വിധി. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നിർണായക കോടതിവിധി പുറത്തു വന്നതോടെ അടുത്ത ഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി യോഗം ചേരും. പുതിയ പാർട്ടി തുടങ്ങുമെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നുള്ള അണ്ണാമലൈയുടെ രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിൽ അറിയിച്ചു. അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ. മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്തിയെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം രാമലിംഗ റെഡ്ഡിയെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബെംഗളൂരു നഗര വികസന വകുപ്പ് വേണമെന്നും രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിൽ എബോള ഭീതി. യുഗാണ്ടയിൽനിന്നെത്തിയ 19കാരി യുവതിക്ക് എബോള വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ വിനോദസഞ്ചാരിയായി ജയ്പൂരിൽ എത്തിയ യുവതിയെയാണു സംസ്ഥാന ആരോഗ്യവകുപ്പിലെ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ നടത്തിയ സ്‌ക്രീനിങ്ങിനിടെ സംശയാസ്പദ കേസായി കണ്ടെത്തിയത്. വിദേശത്തുനിന്ന് കേരളത്തിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ സുപ്രധാന കണ്ണികളായ വിദേശികളെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പന്തളത്തെ കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവലിനെയും പത്തനംതിട്ട പെരുനാട്ടിലെ കേസില്‍ വിദേശ വനിതയായ എല്‍സിനയെയും ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നും അറസ്റ്റ് ചെയ്തു. English Summary: Today's Recap 05 06 2026 ×
