Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
വിജയിന്റെ സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് സ്റ്റാലിൻ; ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ

വിജയിന്റെ സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് സ്റ്റാലിൻ; ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ

പ
പ്രധാന വാർത്തകൾSource Link
about 20 hours ago
ഓൺലൈൻ ഡെസ്ക് Published: May 19, 2026 06:50 PM IST 1 minute Read Link Copied വിജയ് (AP Photo), ഡോണൾഡ് ട്രംപ്, ബെന്യാമിൻ നെതന്യാഹു (REUTERS/Ronen Zvulun/File Photo) Mail This Article × Follow Us വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രസ്താവന വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നതായി രാജ്യാന്താര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വയർ, ദ് ടെലിഗ്രാഫ് എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചു സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്. തൃശൂർ പൂരത്തിനു തൊട്ടുമുമ്പ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തു. പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ഈ വർഷം ഏപ്രിൽ 21നായിരുന്നു നാടിനെ നടുക്കിയ അപകടം. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച് മുന്‍മന്ത്രി വി.ശിവന്‍കുട്ടി. ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു. മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായി. കടുത്ത രോഷമാണ് അവര്‍ക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. English Summary: Today's Recap - 19 05 2026 ×
പൂർണ്ണ വാർത്ത വായിക്കുക