ഓൺലൈൻ ഡെസ്ക് Published: May 20, 2026 07:25 PM IST 1 minute Read Link Copied (1) കണ്ണൂർ മാടായിപ്പാറയിലെ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതെടുത്തു കൂട്ടിയിട്ടു റീത്ത് വച്ച നിലയിൽ. (ഫയൽ ചിത്രം: മനോരമ) (2) വിജയ് (Photo: PTI) Mail This Article × Follow Us സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. തമിഴ്‌നാട് സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം, വിസികെ, സിപിഐ, മുസ്‌ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ തമിഴക വെട്രി കഴകം (ടിവികെ) വീണ്ടും ക്ഷണിച്ചതായുള്ള വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. മന്ത്രിസഭാ സമ്മേളനത്തിനു ശേഷമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം റദ്ദാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം പിന്തുണ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി പാർട്ടി നേതൃത്വം. എഐഎഡിഎംകെയിലെ ഏതെങ്കിലും വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായാൽ പോലും സിപിഎം പിന്തുണ പിൻവലിക്കില്ലെന്ന് ടിവികെ നേതാവും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന വ്യക്തമാക്കി. നിലവിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഎം, വിസികെ, സിപിഐ, മുസ്‌ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ പാർട്ടി വീണ്ടും ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പര്യത്തുകാവ് ഉന്നതിയിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിലെത്തിയതോടെ കുടിയൊഴിപ്പിക്കൽ നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം. ഇതോടെ പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും സ്ഥലത്തു നിന്ന് പിന്മാറി. സുപ്രീം കോടതി നിർദേശം നടപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും വൈകാതെ അത് പൂർത്തിയാക്കുമെന്നും അഭിഭാഷക കമ്മിഷൻ അഡ്വ. ജയപാലൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ സമ്പൂർണ പരാജയം വിലയിരുത്താനായി ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ നിശിതവിമർശനം. മറ്റു ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു വിമർശനമെങ്കിൽ കോട്ടയത്ത് ജില്ലാ നേതാക്കളുടെ ജനവിരുദ്ധ രീതികളാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം തുടരുന്നു. പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ഇതു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പ്രചാരണവേളയില്‍ ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതായിരുന്നു. 'വീട്ടില്‍ പോയി ചോദിക്ക്' എന്നു പറയുന്നതിനു പല അര്‍ഥങ്ങളുണ്ട്. പൊതുവേദിയില്‍ സിപിഎം പ്രവര്‍ത്തക സെല്‍ഫിയെടുത്തതു പോലും തടഞ്ഞു. ഇത്തരം ധിക്കാരങ്ങള്‍ പരാജയത്തിന് ആക്കം കൂട്ടിയെന്ന് അംഗങ്ങള്‍ പറഞ്ഞു. English Summary: Today's Recap - 20 05 2026 ×
