Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ; ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി

2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ; ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി

പ
പ്രധാന വാർത്തകൾSource Link
about 5 hours ago
ഓൺലൈൻ ഡെസ്ക് Published: June 01, 2026 06:23 PM IST 1 minute Read Link Copied മമത ബാനർജി (Photo: Rahul R Pattom/Manorama), അഭിജീത്ത് ദീപ്കെ (abhijeet_dipke/X) Mail This Article × Follow Us സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം റദ്ദാക്കിയതിനു പിന്നാലെയാണ് രണ്ട് എംഎൽഎമാരെ പുറത്താക്കിയത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്കെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയുമാണ് പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട നോട്ടിസിലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടന വിരുദ്ധ പ്രവർ‍ത്തനങ്ങളിൽ ഏർപ്പെട്ടു, പാർട്ടി നേതൃത്വം വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു. കൂടാതെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതുകൊണ്ട് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നു എന്നാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് പ്രതിഷേധം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ അറിയിച്ചു. അന്ന് താൻ ഇന്ത്യയിലെത്തുമെന്നും അഭിജീത്ത് പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വരെ കരിമണൽ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎൽ നൽകിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച്. അപ്പീലിന്മേൽ വെള്ളിയാഴ്ച വിധി പറയാമെന്നും അതുവരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നുമാണ് കോടതി നിർദേശം. ഷുഹൈബ് വധക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സി.ജെ. ബെന്നിയാണ് ഹർജി തള്ളിയത്. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇന്റർനെറ്റിൽ തിരച്ചിലിന് ഉപയോഗിക്കുന്ന കീവേഡിൽ അധാർമികമായി ഇടപെട്ട ഗൂഗിളിന് വൻ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ബാത്‌റൂം ഫിറ്റിങ് നിർമാതാക്കളായ ഹിൻഡ്‌വെയർ കമ്പനി നൽകിയ ഹർജിയിലാണ് 31,600 ഡോളർ (30 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനുള്ള വിധി. ഗൂഗിളിൽ ‘ഹിൻഡ്‌വെയർ’ എന്ന് ടൈപ്പ് ചെയ്തു തിരയുമ്പോൾ എതിരാളിയായ കമ്പനിയുടെ വെബ്സൈറ്റ് കാണിക്കുന്നതിനെയാണ് ഹിൻഡ്‌വെയർ ചോദ്യം ചെയ്തത്. English Summary: Today's Recap - 01 06 2026 ×
പൂർണ്ണ വാർത്ത വായിക്കുക