Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ കുവൈറ്റ് പ്രവാസി നഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു

ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ കുവൈറ്റ് പ്രവാസി നഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു

പ
പ്രവാസി ലീഗല്‍ സെല്‍Source Link
about 5 hours ago

കുവൈറ്റ് സിറ്റി: ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലില്‍ പ്രവാസി വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു. കുവൈറ്റില്‍ നഴ്സായ ജേക്കബ് വര്‍ഗീസിനാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചത്. നഴ്‌സിംഗ് പഠനത്തെ തുടര്‍ന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബാംഗ്‌ളൂരിലുള്ള കോളജില്‍ ചേര്‍ന്ന ജേക്കബ് അഡ്മിഷന്‍ സമയത്ത് മുഴുവന്‍ രേഖകളും കോളജില്‍ സമര്‍പ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കം ഒറിജിനല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചപ്പോള്‍ രണ്ടു വര്‍ഷത്തെ മുഴുവന്‍ ഫീസും നല്‍കിഎങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്ന നിലപാടിനെ തുടര്‍ന്നാണ് ജേക്കബ് പ്രവാസി ലീഗല്‍ സെല്‍ വഴി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ രേഖകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചുവയ്ക്കരുത് എന്നുള്ള യൂജിസി മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പിലാക്കാത്ത കോളജിനെതിരെ നടപടിആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചക്കകം ഹര്‍ജിയില്‍ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് വികാസ് മഹാജന്‍ യൂജിസിക്ക് നിര്‍ദ്ദേശവും നല്‍കി.

എങ്കിലും യൂജിസി യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് യൂജിസി ചെയര്‍മാന്‍ ഡോ. വിനീത് ജോഷിക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായത്. നടപടി എടുക്കാത്ത പക്ഷം യൂജിസി ഉദ്ധ്യോഗസ്ഥര്‍ അടുത്ത ഹിയറിങ്ങില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നഴ്‌സിംഗ് കോളേജ് മുഴുവന്‍ അസ്സല്‍ രേഖകളും ജേക്കബ് വര്‍ഗീസിന് തിരികെ നല്‍കിയത്.

നഴ്‌സിംഗ് പഠനത്തെ തുടര്‍ന്നുള്ള ഉപരിപഠനം സാമ്പത്തീക പ്രതിസന്ധിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഒരു പ്രവാസിയുടെ ദൈന്യത മുതലെടുക്കുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ ഈ വിഷയം ഏറ്റെടുത്തത്. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസില്‍ ജെയ്‌സണ്‍ എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

നഴ്‌സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഉത്തരവുകള്‍ നേടിയിരുന്നു. എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനില്‍കുന്നതായും ഇത്തരം സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്‌നമുള്ളവര്‍ക്കു പ്രയോജനകരമാണെന്നും പ്രവാസി ലീഗല്‍ സെല്‍ വക്താവ് സുധീര്‍ തിരു നിലത്ത്, കണ്‍ട്രിഹെഡ് ബാബു ഫ്രാന്‍സീസ് , ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍ , ജനറല്‍ സെക്രട്ടറി ഷൈജിത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വീഡിയോ ലിങ്ക്

https://we.tl/t-M55kDa5ejDviYdQq

പൂർണ്ണ വാർത്ത വായിക്കുക