ദോഹ: കേരള എഞ്ചിനിയറിംഗ്, ആർകിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷകൾക്ക് ദോഹയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യവും മിക്ക വിമാന കമ്പനികളും സർവീസുകൾ അനിശ്ചിതമായി റദ്ദാക്കിയതിനാലും ഖത്തറിലെയും മറ്റ് ജിസിസി രാജ്യങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിവിധ മത്സര പരീക്ഷകൾക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിലൂടെ ഉന്നത പഠനത്തിനായി ഇഷ്ടമുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള അവരുടെ അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. സർക്കാരുകളും വിദ്യാഭ്യാസ ബോർഡും വിഷയത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് ഖത്തറിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു To advertise here, Published: 16 Apr 2026, 12:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
