വൈക്കം : കാലത്തിന്റെ മാറ്റങ്ങൾക്കൊത്ത് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം പ്രകൃതിസ്നേഹവും കൃഷിപാഠവും ചിന്തിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണമെന്ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. To advertise here, ഉല്ലല ഓംകാരേശ്വരക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തിൽ 164 വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സഹായ വിതരണവും ആശ്രമം സ്കൂൾ 700-ൽപരം വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആശ്രമം സ്കൂൾ പ്രിൻസിപ്പൽ വിനു മോഹൻ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ ഇ.പി. ബീന, എച്ച്.എം. പ്രിയാ ഭാസ്‌കർ, സ്കൂൾ മാനേജർ പി.വി. ബിനേഷ്, എസ്.എൻ.ഡി.പി.യോഗം യൂണിയൻ സെക്രട്ടറി എം.പി. സെൻ, ഓംകാരേശ്വരം ക്ഷേത്രം സെക്രട്ടറി കെ.വി. പ്രസന്നൻ, ജോയിന്റ് സെക്രട്ടറി വി.ഡി. സന്തോഷ്, ദേവസ്വം പ്രതിനിധി പ്രീജു കെ.ശശി, എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.ടി. ജിനീഷ് എന്നിവർ പ്രസംഗിച്ചു. Published: 20 May 2026, 02:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
