കോഴിക്കോട് : ഇ.ഡി.യിൽ വിശ്വാസമില്ലെന്നും കോൺഗ്രസ് ഭരിക്കുന്നതുകൊണ്ട് മിക്കവാറും സെക്രട്ടേറിയറ്റിലേക്കും ഇ.ഡി. വൈകാതെ കയറുമെന്നും മന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, “റെയ്‌ഡിനെത്തുടർന്ന് സി.പി.എം. പ്രവർത്തകർ തെരുവിലിറങ്ങുന്നത് മുൻ മുഖ്യമന്ത്രിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. കമ്മിറ്റിയോഗങ്ങളിൽ പിണറായിയെ ചീത്തവിളിക്കുന്നവരാണ്. സമരം സർക്കാർസ്ഥാപനങ്ങൾ നശിപ്പിക്കാനുള്ള ദുഷ്ടബുദ്ധിയോടെയാണു നടത്തുന്നത്. അതു ശരിയായ നടപടിയല്ല”- മുരളീധരൻ പറഞ്ഞു. “ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടയുടനെയാണ് റെയ്ഡ് നടന്നത് എന്നതു തുരുമ്പിച്ച ആരോപണമാണ്. മുഖ്യമന്ത്രി കണ്ടത് കേരളത്തിന്റെ ആവശ്യങ്ങൾ പറയാനാണ്. മുൻപ് പിണറായി വിജയനും പ്രധാനമന്ത്രിയെക്കണ്ടിരുന്നു. ഇ.ഡി. റെയ്ഡിനൊന്നും ഞങ്ങൾ അത്ര പ്രാധാന്യം നൽകുന്നില്ല. ഇ.ഡി. അത്ര വല്യ സ്ഥാപനമാണെന്ന അഭിപ്രായവും ഞങ്ങൾക്കില്ല”- മന്ത്രി കൂട്ടിച്ചേർത്തു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കവർച്ചയിൽ ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ കോടതിയുടെ നിയന്ത്രണത്തിൽ ഒരു ഭരണസമിതിയുണ്ട്. ഈ സമിതിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ടനുസരിച്ച് തുടർനടപടികളുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി. Content Highlights: K. Muraleedharan expresses lack of faith in the Enforcement Directorate., Claims CPM protests are not out of love for former leaders but to destroy government property., Dismisses allegations of a link between the CM-PM meeting and ED raids., Ministry of Home Affairs seeks report on Padmanabhaswamy temple gold theft. Published: 28 May 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
