Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടും

കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടും

മ
മന്ത്രി മോൻസ് ജോസഫ്Source Link
about 13 hours ago
കോട്ടയം : കേരളത്തിലെ കർഷകരെ അലട്ടുന്ന കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ജലവിഭവമന്ത്രി മോൻസ് ജോസഫ്. കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കി വിപണിയിലിറക്കുന്ന കർഷകസംരംഭകരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. To advertise here, ദേശീയകർഷക ഫെഡറേഷൻ നേതൃത്വം നൽകുന്ന ഡി.കെ.എഫ്. കാർഷികവിപണിയും അശ്വതി റൈസ് ബ്രാൻഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണക്കാരി അശ്വതി കൺവേർജെൻസ് സെൻററിൽ നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് അധ്യക്ഷതവഹിച്ചു. കൃഷിവകുപ്പിന്റെ പിന്തുണയോടെ ആരംഭിച്ച കാർഷിക വിപണിയിൽ കർഷകരുടെ സ്വന്തം നെല്ല് സംഭരിച്ചത് ഇരുപ്പുഴുക്കൻ അരിയാക്കി അശ്വതി റൈസ് ബ്രാൻഡ് വിപണിയിലിറക്കി. ഉണക്കലരി, അവിൽ, തേൻ തുടങ്ങിയവയും അശ്വതി ഉത്പന്നങ്ങളും ഫലവൃക്ഷച്ചെടികളും വിത്തും ഔഷധസസ്യങ്ങളും ലഭിക്കും. ഗുണമേന്മയുള്ള ജൈവ വളങ്ങളും നിസർഗ ഓർഗാനിക് വളങ്ങളും ലഭിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക്, പഞ്ചായത്ത് പ്രസിഡൻറ് ഒ.ആർ. വിജേഷ്, ഫാ. ജോസ് തറപ്പേൽ, കൃഷി അസി. ഡയറക്ടർ ഷിബു എ.ആർ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൻസി ജയ്സൺ, പഞ്ചായത്ത് മെമ്പർ റെജി ജോസഫ്, ചെയർമാൻ ജോർജ് മുല്ലക്കര, ഡയറക്ടർ പ്രൊഫ. വി.എം. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂർണ്ണ വാർത്ത വായിക്കുക