ചേരുവകൾ: 1. പച്ചമാങ്ങ - 1 എണ്ണം, ചെറുതായി അരിഞ്ഞത് 2. തേങ്ങ ചിരകിയത് - 1/2 കപ്പ് 3. പച്ചമുളക് - 2 എണ്ണം 4. മഞ്ഞൾപ്പൊടി - 1/4 സ്പൂൺ 5. കടുക് - 1/2 സ്പൂൺ 6. ഉപ്പ് - ആവശ്യത്തിന് 7. വെളിച്ചെണ്ണ - 2 സ്പൂൺ 8. കറിവേപ്പില - 1 തണ്ട് ഉണ്ടാക്കുന്ന വിധം: 1. മാങ്ങ, മഞ്ഞൾപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം ചേർത്ത് വേവിക്കുക 2. തേങ്ങ, പച്ചമുളക്, അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക 3. വെന്ത മാങ്ങയിലേക്ക് അരച്ചത് ചേർത്ത് ഒരു തിള വരുമ്പോൾ വാങ്ങാം 4. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, കറിവേപ്പില ഇടുക 5. ഈ താളിപ്പ് കറിയിൽ ഒഴിച്ചാൽ റെഡി വേണമെങ്കിൽ മാങ്ങയ്ക്ക് പകരം വെള്ളരിക്ക വെച്ചും ഉണ്ടാക്കാം
