കോഴിക്കോട്: നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ. അഖിലേന്ത്യാ പ്രസിഡൻ്റ് ജാസ്മിൻ ഷായാണ് ഇക്കാര്യം അറിയിച്ചത്. To advertise here, 28000 രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ട്. കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രിമാനേജ്മെന്റുകൾക്ക് എതിരേയാക്കും. 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും. - ജാസ്മിൻ ഷാ പറഞ്ഞു. സമരം രാഷ്ട്രീയപ്രേരിതമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. യുഡിഎഫ് ഭരണകാലത്ത് യുഎൻഎ യുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു. Content Highlights: UNA demands a base salary of ₹40,000 for nurses., Protests will continue against hospital managements if the draft notification falls short., Jasmine Shah criticized the Labor Minister's stance on the strike., Managements agreeing to the pay scale will be exempted from protests. Published: 07 Mar 2026, 12:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
