കോലഞ്ചേരി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ, ടാറിങ് ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യു.ഡി.എഫ്. കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ജങ്ഷൻ വളവിൽ, പത്താംമൈലിൽ വടയമ്പാടി ഭഗവതി ക്ഷേത്രത്തിനു മുൻപിലെ വളവിൽ കോലഞ്ചേരി, പത്താംമൈൽ, പുതുപ്പനം, കഴുന്നിലത്തിൽ തോടിനുകുറുകേയുള്ള പാലം, ചൂണ്ടി, പുത്തൻകുരിശ് ജങ്ഷനുകളിലെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാത്ത നിർമാണ പ്രവർത്തനങ്ങൾ മൂലം ജനങ്ങളും യാത്രക്കാരും കച്ചവടസ്ഥാപനങ്ങളും ദുരിതത്തിലാണ്. To advertise here, അടിയന്തരമായി അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി മുന്നോട്ടുവരുമെന്ന് യു.ഡി.എഫ്. കുന്നത്തുനാട് നിയോജകമണ്ഡലം ചെയർമാൻ സി.പി. ജോയ് പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ കാലഹരണപ്പെട്ട പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിലാണ് നിർമാണ പ്രവൃത്തികൾ ഇഴയുന്നത്. Published: 21 May 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
