ആലപ്പുഴ : വിദ്യാലയങ്ങളെ പേനയും പെൻസിലും ബുക്കുകളും മാത്രമല്ല, യൂണിഫോമും കോട്ടും സ്യൂട്ടും ടൈയും ഷൂസും തുടങ്ങിയ എല്ലാ സാധനങ്ങളുടെയും വിൽപ്പനകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നു കുറ്റപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലക്കമ്മിറ്റിയോഗം. പൊതുവിപണിയിലെ വിലയേക്കാൾ കൂടിയവിലയ്ക്കാണ് സ്കൂൾ മാനേജ്മെന്റുകളുടെ വിൽപ്പന. To advertise here, ഇത് വ്യാപാരികളെ നോക്കുകുത്തികളാക്കുകയാണ്. ഇതിനെതിരേ ഫലപ്രദമായി സർക്കാർ ഇടപെടലുകളുണ്ടായില്ലങ്കിൽ സമരരംഗത്തേക്കിറങ്ങുമെന്ന് ഏകോപനസമിതി യോഗം വ്യക്തമാക്കി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ജില്ലക്കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷനായി. ജില്ല ട്രഷറർ ജേക്കബ് ജോൺ, ജില്ല വർക്കിങ് പ്രസിഡൻറ് വർഗീസ് വല്യാക്കൽ, ജില്ല വൈസ് പ്രസിഡന്റുമാരായ കെ.എസ്. മുഹമ്മദ്, ഹരിനാരായണൻ, പ്രതാപൻ സൂര്യാലയം, എ.കെ. ഷംസുദ്ദീൻ, ടി.ഡി. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. Published: 03 Jun 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
