
റിയാദ്: 29-ാമത് സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യയും തമ്മിൽ ഔഷധ നിർമ്മാണ മേഖലയിൽ സുപ്രധാന ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്റെ സാന്നിധ്യത്തിലാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും റഷ്യൻ ഫെഡറേഷനിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആൻ്റ് ഗുഡ് പ്രാക്ടീസസും തമ്മിൽ കരാറിലെത്തിയത്.
സൗദി അതോറിറ്റിക്ക് വേണ്ടി ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രിസിഡന്റ് സാമി അൽ സഖറും റഷ്യക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വ്ലാഡിസ്ലാവ് ഷെസ്റ്റക്കോവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റിയാദും മോസ്കോയും തമ്മിലുള്ള ഔഷധ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ഈ സഹകരണം വഴിതുറക്കും. മികച്ച ഔഷധ നിർമ്മാണ രീതികളും ഫാർമസ്യൂട്ടിക്കൽ പരിശോധനകൾക്കായുള്ള ഗുണനിലവാര മാനേജ്മെന്റ് സംവിധാനങ്ങളും മെച്ചപ്പെടുത്തൽ.
