Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഐഫോൺ 19 സീരീസ് ആപ്പിൾ ഒഴിവാക്കിയേക്കും ! പകരം വരുന്നത് മറ്റൊരു ഫോൺ

ഐഫോൺ 19 സീരീസ് ആപ്പിൾ ഒഴിവാക്കിയേക്കും ! പകരം വരുന്നത് മറ്റൊരു ഫോൺ

റ
റിപ്പോർട്ട്Source Link
about 13 hours ago
ഐഫോൺ പത്താം വാർഷികം ആഘോഷിക്കുന്ന 2017ൽ ആപ്പിൾ ഐഫോൺ 9 സീരീസ് പുറത്തിറക്കിയില്ല. പകരം ഐഫോൺ 10 (iPhone X) സീരീസ് ആണ് അവതരിപ്പിച്ചത്. ആ വിധി തന്നെയായിരിക്കും ഐഫോൺ 19 സീരീസിനെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 18 സീരീസിന് ശേഷം ഐഫോൺ 19 ഒഴിവാക്കി നേരെ ഐഫോൺ 20 സീരീസ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. To advertise here, ഐഫോൺ 10 (iPhone X) പുതിയ ഫോണിന് iPhone XX എന്ന് പേരിടുമോ എന്ന് കണ്ടറിയണം. എങ്കിലും കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ ഉൾപ്പടെ വലിയ ചില മാറ്റങ്ങൾ ഐഫോൺ 18 ന് ശേഷം 2028-ൽ പുറത്തിറങ്ങുന്ന പതിപ്പിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028-ലെ ഐഫോൺ മോഡലുകൾക്ക് ശക്തിപകരാൻ ആപ്പിൾ ഉപയോഗിക്കുന്ന A22 AP ടിഎസ്എംസിയുടെ 1.4nm പ്രോസസ് നോഡ് ഉപയോഗിച്ച് നിർമ്മിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 21 ലൈനിനായി ചില SoC-കൾ നിർമിക്കാൻ ഇന്റലുമായി സഹകരിക്കുന്നതിനെ കുറിച്ചും ആപ്പിൾ ആലോചിക്കുന്നുണ്ട്. ഐഫോൺ 20 പ്രോ, പ്രോ മാക്സ് മോഡലുകളിൽ പൂർണ്ണമായും ഗ്ലാസ് യൂണിബോഡി ഡിസൈൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെയ്‌സ് ഐഡിയും സെൽഫി ക്യാമറയും ഡിസ്‌പ്ലേ ഗ്ലാസിന് കീഴിലേക്ക് മാറ്റാനും, എല്ലാ കട്ടൗട്ടുകളും ഒഴിവാക്കാനും, ഡൈനാമിക് ഐലൻഡ് ഒഴിവാക്കാനും ഒരു ഗ്ലാസ് സ്ലാബ് സൃഷ്ടിക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. ബാറ്ററി തീർന്നാലും പ്രവർത്തിക്കാൻ സാധിക്കും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോളിഡ്-സ്റ്റേറ്റ് കപ്പാസിറ്റീവ് ഹാപ്‌റ്റിക് "സോണുകൾ" ഉപയോഗിച്ച് മെക്കാനിക്കൽ ബട്ടണുകൾ മാറ്റിസ്ഥാപിക്കാനും നീക്കമുണ്ട്. അതേസമയം, ഈ സെപ്റ്റംബറിൽ, ആപ്പിൾ മൂന്ന് പുതിയ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ്, ആദ്യത്തെ ഫോൾഡബിൾ ഐഫോൺ എന്നിവ ഉൾപ്പെടുന്നു. ഐഒഎസ് 27-ൽ പുറത്തിറക്കുന്ന ഈ ഫോണുകളിൽ സിരി നിർമിത ബുദ്ധി ഉൾപ്പടെ നിർമിത ബുദ്ധി അധിഷ്ഠിതമായ ഒട്ടേറെ ഫീച്ചറുകൾ ലഭ്യമാവും. നിലവിൽ ഐഒഎസ് 27-ന്റെ ബീറ്റാ പതിപ്പ് ലഭ്യമാണ്. Content Highlights: Bloomberg reports that Apple intends to skip the iPhone 19 series in 2027 to mark the 20th anniversary of the iPhone with the iPhone 20, which is expected to feature a revolutionary all-glass unibody design and advanced 1.4nm processor technology. Published: 18 Jun 2026, 11:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക