അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ് കഫെ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹസ്രാബ്ദങ്ങളോളം ഭൗമാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാർബൺ വ്യാപനത്തെ തടയാൻ സംഘടിതവും അസൂത്രിതവുമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. To advertise here, കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിങ് നെറ്റ് വർക്കും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും ചേർന്ന് നടപ്പാക്കുന്ന മഴനിരീക്ഷണ സംവിധാനത്തിന്റെ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ജെയിംസ് കുന്നേൽ നിർവഹിച്ചു. മുനിസിപ്പാലിറ്റിയുടെ 28 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന മഴമാപിനികളിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയും കൃത്യമായ നിർദേശങ്ങൾ തയ്യാറാക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ വിശദീകരണവും പ്രവർത്തന രൂപരേഖയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടിക്കുളം വിശദീകരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സിബി ജോസഫ് അധ്യക്ഷതവഹിച്ചു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. Published: 04 Jun 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
