ഓൺലൈൻ ഡെസ്ക് Published: May 28, 2026 04:46 PM IST 1 minute Read Link Copied Mail This Article × Follow Us ഇറാനിലെ ബന്ദർ അബ്ബാസിന് സമീപം യുഎസ് ആക്രമണം നടത്തിയതിനു തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചെന്ന റിപ്പോർട്ടുകൾ രാജ്യാന്തര തലത്തിൽ വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. ബംഗ്ലദേശിൽ, ‘ഡോണൾഡ് ട്രംപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പോത്തിനെ പെരുന്നാളിനു ബലി നൽകില്ലെന്ന ബംഗ്ലദേശ് അധികൃതരുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം പ്രധാന ലോക വാർത്തകൾ സമാധാനചർച്ചകൾ സങ്കീർണമാക്കി വീണ്ടും യുഎസ്–ഇറാൻ ആക്രമണം. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണത്തിനും മറുപടി നൽകുമെന്നും കൂടുതൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഐആർജിസി പറഞ്ഞു. ഇറാനെ യുഎസ് ആക്രമിച്ചിരുന്നു. ബന്ദർ അബ്ബാസിന് സമീപമാണ് ആക്രമണമുണ്ടായത്. ബംഗ്ലദേശിൽ, ‘ഡോണൾഡ് ട്രംപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പോത്തിനെ പെരുന്നാളിനു ബലി നൽകില്ലെന്ന് ബംഗ്ലദേശ് അധികൃതർ. തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചതുകൊണ്ടാണ് ഈ വെള്ളപ്പോത്തിന് ട്രംപ് എന്നു വിളിപ്പേരു വീണത്. പോത്തിന്റെ മുൻ ഉടമസ്ഥൻ ഇതിനെ പെരുന്നാളിനു ബലി നൽകാൻ വിറ്റിരുന്നു. എന്നാൽ ഇതിനു സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ച ജനശ്രദ്ധ മൂലം ധാക്കയിലെ ബംഗ്ലദേശ് നാഷനൽ സൂ അധികൃതർ ഇടപെട്ടു വാങ്ങുകയായിരുന്നു. English Summary: Today's Recap World 28 05 2026 ×
