Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഭും! കത്തിയമർന്ന് പച്ചക്കെട്ടിടം; നിനോ ഗ്വറേറോയെ ‘നരകത്തിലേക്ക്’ അയച്ചെന്ന് ട്രംപ്

ഭും! കത്തിയമർന്ന് പച്ചക്കെട്ടിടം; നിനോ ഗ്വറേറോയെ ‘നരകത്തിലേക്ക്’ അയച്ചെന്ന് ട്രംപ്

വ
വിഡിയോSource Link
about 4 hours ago
ഓൺലൈൻ ഡെസ്ക് Published: June 13, 2026 07:59 PM IST 1 minute Read Link Copied 1). നിനോ ഗ്വറേറോ (Photo: https://www.ice.gov), 2). നിനോ ഗ്വറേറോ ഒളിവിൽ താമസിച്ചിരുന്ന കെട്ടിടം വ്യോമാക്രമണത്തിൽ തകർക്കുന്നു (ruthsocial.com/@realDonaldTrump) Mail This Article × Follow Us വാഷിങ്ടൻ∙ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച 'ട്രെൻ ഡി അരഗ്വ' എന്ന മാഫിയാ സംഘത്തിന്റെ നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'നിനോ ഗ്വറേറോ' എന്നറിയപ്പെടുന്ന ഹെക്ടർ റസ്തൻഫോർഡ് ഗ്വറേറോ ഫ്ലോറസിനെ വധിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. What you should read next ട്രെൻ ഡി അരഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്നു ട്രംപ് പറഞ്ഞു. ക്രൂരന്മാരായ കൊലയാളികളെയും ലഹരിമരുന്ന് മാഫിയ തലവൻമാരെയും എപ്പോൾ വേണമെങ്കിലും എവിടെവച്ചും ഞങ്ങൾ കണ്ടെത്തും. ‘നരകത്തിന്റെ ആഴങ്ങളിലേക്ക്’ അവരെ അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു. പച്ച മേൽക്കൂരയുള്ള ഒരു കെട്ടിടം വ്യോമാക്രമണത്തിൽ തകർക്കുന്ന വിഡിയോ ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വെനസ്വേലയുമായി ചേർന്ന് നടത്തിയ ഏകോപിത നീക്കമായിരുന്നു ഈ ആക്രമണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച ആദ്യം വെനസ്വേലൻ സുരക്ഷാ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനാണ് ഇതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സിൽ പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങളും പ്രത്യേക സാങ്കേതിക സഹായവും പങ്കുവച്ചതായി വെനസ്വേലൻ സർക്കാരും വ്യക്തമാക്കി. ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരി കടത്തിനും ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ഗ്വറേറോയ്‌ക്കെതിരെ കേസ് നിലവിലുണ്ടായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ ട്രംപ് മുൻപും കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ചെറിയ ബോട്ടുകൾക്ക് നേരെ യുഎസ് സേന വ്യോമാക്രമണം നടത്തിയിരുന്നു. വിവിധ ആക്രമണങ്ങളിൽ ഇതുവരെ 207 പേർ കൊല്ലപ്പെട്ടു. English Summary: Nino Guerrero Killed: Nino Guerrero, the leader of the terror organization Tren de Aragua, has been killed in a US airstrike, according to President Donald Trump. This action, a coordinated effort with Venezuela, signals a strong stance against international drug cartels and terrorist groups. ×
പൂർണ്ണ വാർത്ത വായിക്കുക