കടകശ്ശേരി : വിദ്യാർഥികൾ പുതിയകാലത്തെ സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു. കടകശ്ശേരി ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ ടോപ്പേഴ്സ് മീറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, മാറുന്ന കാലത്തിനനുസരിച്ച് ചിന്തകളും പ്രവർത്തനങ്ങളും നവീകരിക്കാൻ വിദ്യാർഥികൾക്ക് കഴിയണം. കേവലം മാർക്ക് നേടുന്നതിലുപരി അറിവിനെ സാമൂഹികനന്മയ്ക്കായി വിനിയോഗിക്കാൻ ഓരോ വിദ്യാർഥിയും ശ്രമിക്കണം. പുതിയ തലമുറയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയും സമസ്ത പബ്ലിക് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെയും അനുമോദിച്ചു. നോവലിസ്റ്റ് കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.ഡി.ഇ. പി.വി. റഫീഖ്, സീനിയർ പ്രിൻസിപ്പൽ ഫിറോസ്, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, അഷറഫ് അമ്മയത്ത്, എം.കെ. മുസ്തഫ, കെ.വി. സലിം, സി.ഇ.ഒ. മജീദ് ഐഡിയൽ, ഡോ: ഫിറോസ്, സെന്തിൽകുമരൻ എന്നിവർ പ്രസംഗിച്ചു Published: 15 Jun 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
