Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്തിൽവച്ച് ഭാര്യ തല്ലിയത് നടിയുമായുള്ള ബന്ധം അറിഞ്ഞതോടെ

ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്തിൽവച്ച് ഭാര്യ തല്ലിയത് നടിയുമായുള്ള ബന്ധം അറിഞ്ഞതോടെ

വ
വെളിപ്പെടുത്തൽSource Link
about 20 hours ago
ഓൺലൈൻ ഡെസ്ക് Published: May 15, 2026 12:57 AM IST 1 minute Read Link Copied (1) ഇമ്മാനുവൽ മക്രോ, ബ്രിജിത്ത് (Photo: LUDOVIC MARIN / AFP) (2) ഗോൽഷിഫ്‌തേ ഫറഹാനി (Photo: ALAIN JOCARD / AFP) Mail This Article × Follow Us പാരിസ് ∙ കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ ബ്രിജിത്ത് തല്ലിയത് ഒരു നടിയുമായുള്ള ബന്ധം സംബന്ധിച്ച തർക്കത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫിന്റെ ‘ആൻ (ഓൾമോസ്റ്റ്) പെർഫക്ട് കപ്പിൾ’ എന്ന പുസ്തകത്തിലാണ് ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി ഇമ്മാനുവൽ മക്രോയ്ക്ക് ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വൈറൽ വിഡിയോയെ അടിസ്ഥാനമാക്കിയാണ് പുസ്തകത്തിലെ അവകാശവാദങ്ങൾ. What you should read next ഇമ്മാനുവൽ മക്രോയും ഗോൽഷിഫ്‌തേ ഫറഹാനിയും തമ്മിൽ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. മക്രോയും ഫറഹാനിയും പരസ്പരം അയച്ച സന്ദേശങ്ങൾ ഭാര്യ ബ്രിജിത്ത് കണ്ടതിനെ തുടർന്ന് വിമാനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നാലെ ബ്രിജിത്ത് അദ്ദേഹത്തെ തല്ലുകയുമായിരുന്നെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. What you should read next വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ തല്ലുകയായിരുന്നു. ഒരു നിമിഷം പിന്നോട്ട് മാറിയശേഷം വിമാനത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ട മക്രോ ഒന്നും സംഭവിക്കാത്തതുപോലെ ക്യാമറകൾക്കു മുന്നിൽ കൈവീശി. ഭാര്യയ്‌ക്കൊപ്പം പടിയിറങ്ങി വന്നെങ്കിലും കൈപിടിക്കാൻ കൂട്ടാക്കാതെ ഭാര്യ ബ്രിജിത്ത് ഇറങ്ങി വന്നു. ഇരുവരും തമ്മിൽ വഴക്കാണെന്ന മട്ടിൽ പ്രചാരണമുണ്ടായതോടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മക്രോ സംഗതി തമാശയാക്കി. ‘ഇതൊന്നും ഗൗരവമുള്ള കാര്യമല്ല. ഞങ്ങൾ തമാശ പങ്കിടുകയായിരുന്നു.’ – എന്നായിരുന്നു മക്രോയുടെ പ്രതികരണം. പുസ്തകത്തിലെ പരാമർശങ്ങൾ ബ്രിജിത്ത് നിഷേധിച്ചു. മക്രോയുമായുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ ഗോൽഷിഫ്‌തേ ഫറഹാനി തള്ളിക്കളഞ്ഞു. English Summary: Emmanuel Macron: French First Lady Brigitte Macron slapped President Emmanuel Macron during a foreign trip last year after allegedly discovering messages exchanged between him and Iranian-born actress Golshifteh Farahani on his phone, a newly published book claimed. The book’s claims, which have been denied by both Macron and his wife, centre on a viral video from last year that showed the couple exiting a plane. ×
പൂർണ്ണ വാർത്ത വായിക്കുക