കിഴക്കോത്ത് : കൊടുവള്ളി കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് പരിധിയിൽ ഉപഭോക്താക്കളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ വർധന കണക്കിലെടുത്ത് എളേറ്റിൽ കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് സ്ഥാപിക്കണമെന്ന് എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. To advertise here, നിലവിൽ വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്കായി ദൂരസ്ഥലത്തുള്ള ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ എളേറ്റിലിൽ തന്നെ സെക്‌ഷൻ ഓഫീസ് അനുവദിക്കണം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ.ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.സി. മോയിൻകുട്ടി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, സെക്രട്ടറി പി.ടി.എ. ലത്തീഫ്, മണ്ഡലം ജനറൽ സെക്രട്ടറി സലാം നരിക്കുനി, ,ഷംസു എളേറ്റിൽ, അബ്ദുറഹിമാൻ ,ഖാദർ ഹാജി, നജീബ്, മുരളീധരൻ, പി.ടി. നാസർ, നാസർ ഹാജി, ഷമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.സി. മോയിൻകുട്ടിയെ (പ്രസി.),അബ്ദുറഹിമാൻ കാരാട്ട് (ജന.സെക്ര.), മുരളീധരൻ നായർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
