മാന്നാർ : പരമ്പരാഗത ശില്പിസമൂഹത്തിന് അവർ നൽകിയ സംഭാവനകൾക്കനുസരിച്ചുള്ള അംഗീകാരം ലഭിച്ചിട്ടില്ലെന്നും വിശ്വകർമജർ സംഘടിതശക്തിയായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. വിശ്വകർമ സർവീസ് സൊസൈറ്റി 138-ാം നമ്പർ കുട്ടമ്പേരൂർ ശാഖയുടെ വാർഷികയോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി. ജയചന്ദ്രൻ അധ്യക്ഷനായി. To advertise here, മികച്ച കർഷകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച സുബ്രഹ്മണ്യൻ തട്ടാരുപറമ്പിലിനെ യോഗത്തിൽ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു. ഭാരത് ഭവൻ ബോർഡംഗം മോഹൻ കൊട്ടാരത്തുപറമ്പിൽ, വി.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി അജയകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, കെ. രാജഗോപാൽ, നടരാജൻ, വേണു, കെ.ആർ. ഹരികൃഷ്ണൻ, ഇരാശ്ശേരി വാസുദേവൻ, ടി.പി. സുരേഷ് കുമാർ, കെ. ശ്രീകുമാർ, ശ്രീകുമാർ മണലിൽ, പി. ജയദേവൻ, ഷീലാ മോഹൻ എന്നിവർ പ്രസംഗിച്ചു. Published: 02 Jun 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
