ഇരിട്ടി : പഴശ്ശി പദ്ധതിയിൽനിന്നുള്ള അധിക ജലം ഉപയോഗിച്ച് പഴശ്ശി സാഗർ മിനി ജല വൈദ്യുതപദ്ധതിയിൽനിന്നുള്ള വൈദ്യുതോത്‌പാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 2027 മേയ് 31-നുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യാനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും നൽകിയതായി മന്ത്രി പറഞ്ഞു. പദ്ധതിപ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ പൂർത്തീകരണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു സീസണിലെ ഉത്‌പാദനം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. പദ്ധതിയിലേക്കുള്ള നീരൊഴുക്കിനേയും കാലാവസ്ഥയേയും അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പദ്ധതിയിൽനിന്നും 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്‌പാദിപ്പിക്കുന്നത്. കാലവർഷത്തിൽ പദ്ധതിയിൽനിന്നും വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തെ പ്രയോജനപ്പെടുത്തിയാണ് വൈദ്യുതോത്‌പാദനം. To advertise here, പ്രധാന തുരങ്കം വഴി മൂന്ന് തുരങ്കങ്ങളിലേക്ക് വെള്ളം കടത്തിവിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് യന്ത്രം പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്. പ്രധാന തുരങ്കത്തിന്റെയും ഉപ തുരങ്കങ്ങളുടേയും നിർമാണം പൂർത്തിയായി. പവർഹൗസിന്റെ നിർമാണം 30 ശതമാനവും പൂർത്തിയായതായി ഉദ്ദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. സിവിൽവർക്കിന് 56.91 കോടിയും മെക്കാനിക്കൽ ആൻഡ് ഇലക്‌ട്രിക്കൽ പ്രവൃത്തിക്ക് 57.87 കോടിയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പഴശ്ശി പദ്ധതിയിൽനിന്നുള്ള കുടിവെള്ളവിതരണത്തെ ബാധിക്കാത്ത വിധത്തിലാണ് വൈദ്യുതോത്‌പാദനമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, കെ.എസ്.ഇ.ബി. എക്സി. എൻജിനീയർ സി.കെ. അനിൽ, അസി. എക്സി. എൻജിനീയർമാരായ മെഹറൂഫ്, അബ്ദുൽകരീം, കെ. മണികണ്ഠൻ, ബി. ഷിബു, എന്നിവരും സംബന്ധിച്ചു. പഴശ്ശിപദ്ധതിയിൽനിന്നുള്ള 3.05 ഹെക്ടർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജലസേചനവിഭാഗവും കെ.എസ്.ഇ.ബി. ബോർഡും ധാരാണാപത്രം ഒപ്പുവെച്ചിരുന്നു. പദ്ധതിയുടെ ആകെ സംഭരണശേഷിയായ 26.52 മീറ്ററിൽനിന്നും 24 മീറ്റർവരെ സംഭരണ ശേഷി നിലനിർത്തിയാകും വൈദ്യുതി ഉത്‌പാദിപ്പിക്കുക. വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടും. Published: 12 Jun 2026, 04:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
