തൃശ്ശൂർ : വികസിതഭാരതത്തിനൊപ്പം വികസിതകേരളവും യാഥാർഥ്യമാക്കണമെന്നും ജനങ്ങളുടെ ക്ഷേമവും ശാശ്വതവികസനവും ലക്ഷ്യമിട്ടുള്ള ഭരണമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. To advertise here, കേന്ദ്ര സർക്കാരിന്റെ 12 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നവഭാരതസദസ്സും വികസിതഭാരത കൺവെൻഷനും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ജനങ്ങൾക്ക് സ്വയംപര്യാപ്തതയും സാമ്പത്തിക ശക്തിയും നൽകുന്ന പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. രാജ്യത്ത് നാല് എയിംസുകളിൽനിന്ന് ഇരുപതിലേറെ എയിംസുകളിലേക്ക് വികസിപ്പിക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തും എയിംസ് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജനറൽസെക്രട്ടറിമാരായ പി.കെ. ബാബു, കെ.പി. ജോർജ്, ഡോ. ബിന്ദു എന്നിവർ പ്രസംഗിച്ചു. തുടർന്നുനടന്ന സംവാദ സെഷനിൽ കേന്ദ്രസർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി മറുപടി നൽകി. Published: 19 Jun 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
