ഡോൺ 3 സിനിമയിൽനിന്ന് അപ്രതീക്ഷിതമായി നടൻ രൺവീർ സിങ് പിന്മാറിയതും ഇതേ തുടർന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) രൺവീർ സിങ്ങിന് വിലക്കേർപ്പെടുത്തിയതുമാണ് ബോളിവുഡിലെ പുതിയ ചർച്ചാവിഷയം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (CINTAA) പ്രസിഡന്റും നടിയുമായ പൂനം ധില്ലൺ. To advertise here, രൺവീർ സിങ്ങിന് ഈ പ്രശ്നപരിഹാരത്തിനായി ഒരു ഔദ്യോഗിക ട്രേഡ് യൂണിയനായ സിന്റായെ (CINTAA) സമീപിക്കാമായിരുന്നു എന്ന് പൂനം ധില്ലൺ പറഞ്ഞു. എല്ലാ അഭിനേതാക്കളും തങ്ങളുടെ പ്രൊഫഷണൽ വാഗ്ദാനങ്ങൾ ഏറ്റവും മികച്ച രീതിയിൽ പാലിക്കാൻ ബാധ്യസ്ഥരാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അസോസിയേഷനെ സമീപിച്ച് രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. ഈ വിഷയം എഫ്.ഡബ്ല്യു.ഐ.സി.ഇയോ രൺവീർ സിങ്ങോ നിർമ്മാതാക്കളോ സംഘടനയെ അറിയിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാത്തതിൽ അവർ കടുത്ത നിരാശ പ്രകടിപ്പിച്ചു. വിഷയത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. രൺവീറിനെതിരായ എഫ്.ഡബ്ല്യു.ഐ.സി.ഇ നടപടി ഷൂട്ടിംഗ് ആരംഭിക്കാൻ വെറും മൂന്നാഴ്ച ബാക്കിനിൽക്കെയാണ് രൺവീർ സിങ് 'ഡോൺ 3'-ൽനിന്ന് പിന്മാറിയത്. ഇത് സിനിമയെ വലിയ രീതിയിൽ ബാധിച്ചതായി കാണിച്ച് സംവിധായകനും നിർമ്മാതാവുമായ ഫർഹാൻ അക്തർ ഏപ്രിൽ 11-ന് എഫ്.ഡബ്ല്യു.ഐ.സി.ഇയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൺവീറിന് മൂന്ന് തവണ ഔദ്യോഗിക നോട്ടീസ് അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചില്ല എന്ന് എഫ്.ഡബ്ല്യു.ഐ.സി.ഇ ചീഫ് അഡ്വൈസർ അശോക് പണ്ഡിറ്റ് വ്യക്തമാക്കി. ഇതേത്തുടർന്നാണ് നടനെതിരെ ഫെഡറേഷൻ നിസ്സഹകരണ നയം പ്രഖ്യാപിച്ചത്. ഇതൊരു 'വിലക്ക്' അല്ലെന്നും, പ്രശ്നം പരിഹരിക്കുന്നതുവരെ 30 വ്യത്യസ്ത വിഭാഗങ്ങളിലെ ഫെഡറേഷൻ തൊഴിലാളികൾ അദ്ദേഹവുമായി സഹകരിക്കില്ലെന്നുമാണ് ഇതിനർത്ഥമെന്നും അശോക് പണ്ഡിറ്റ് വിശദീകരിച്ചു. ഇത്തരം പെട്ടെന്നുള്ള പിന്മാറ്റങ്ങൾ സിനിമയിൽ തെറ്റായ പ്രവണതകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികരിക്കാതെ രൺവീർ സിങ് ഇത്രയേറെ ചർച്ചാവിഷയമായിട്ടും രൺവീർ സിങ് വിവാദങ്ങളോട് പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ താത്പര്യമില്ലെന്നും വിഷയം മാന്യതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യാനാണ് താരം ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ തന്റെ പുതിയ പ്രൊജക്റ്റുകളിലാണെന്നും രൺവീറിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. Content Highlights: CINTAA President Poonam Dhillon stated that actor Ranveer Singh should have approached the official trade union to amicably resolve the dispute following FWICE's non-cooperation notice over his sudden exit from Farhan Akhtar's 'Don 3'. Published: 27 May 2026, 07:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
