ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ്ക്കെതിരെ പരിഹാസവുമായി നടി ജൂലി. തന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്കിയ നടപടിക്കെതിരെയായിരുന്നു നടിയുടെ പരിഹാസം. മുന്‍ ബിഗ് ബോസ് താരവും ആര്‍ട്ടിസ്റ്റുമാണ് ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. ‘ഞങ്ങള്‍ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാതനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങള്‍ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മറിച്ച് […]
