ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നായികമാരിൽ ഒരാളായിരുന്നു മോഹിനി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായി തിളങ്ങിയ താരം തമിഴ്, തെലുങ്ക് സിനിമകളിലും ശക്തമായ സാന്നിധ്യമായിരുന്നു. ശിവാജി ഗണേശൻ, ചിരഞ്ജീവി, ബാലകൃഷ്ണ, വിക്രം എന്നിവർക്കൊപ്പമുള്ള അഭിനയവും മോഹിനിയെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാക്കി മാറ്റി. ഇപ്പോഴിതാ സിനിമയോടുള്ള തന്റെ അടങ്ങാത്ത പ്രണയത്തെയും കഥാപാത്രങ്ങളോടുള്ള സമീപനത്തെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് കഥാപാത്രങ്ങളുടെ പ്രായമോ ഇമേജോ ഒന്നും പ്രധാനമല്ലെന്നും, […]
