നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായ അനുമോളായി വേഷമിട്ടതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു. വലിയ രീതിയില്‍ ഹിറ്റായ ചിത്രം അതിന്റെ മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിനൊപ്പം പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുകയാണ് എസ്തര്‍. ഏഴ് ദിവത്തിനകം ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം നേടിക്കൊണ്ട് സമാനതകളില്ലാത്ത […]
