സൈജു കുറുപ്പ് നായകനായി എത്തിയ ‘ഭരതനാട്യം’ നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 2024 ആഗസ്റ്റിൽ റിലീസായ ചിത്രം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, ഒ.ടി.ടി റിലീസിന് ശേഷം മികച്ച പ്രതികരണവും നിരൂപക പ്രശംസയും സ്വന്തമാക്കി. സായികുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചെറിയ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടിരുന്ന നന്ദു പൊതുവാളിന്റെ […]
