മലയാളക്കരയിൽ അപൂർവ നേട്ടവുമായി മുന്നേറിയ ചിത്രമായിരുന്നു വാഴ 2. സവിൻ സയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി വൻവിജയം സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ചിത്രത്തിലെ യുവതാരങ്ങൾക്കൊപ്പം സ്ത്രീ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. […]
