ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് അക്ഷയ് കുമാര്‍. ഖാന് ത്രയങ്ങള്‍ ബോളിവുഡ് അടക്കിഭരിച്ചപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് സാധിച്ചു. കോമഡി. ആക്ഷന്‍ ഴോണറുകള്‍ അനായസമായി കൈകാര്യം ചെയ്യാനുള്ള കഴിവാണ് മറ്റുള്ളവരില്‍ നിന്ന് അക്ഷയ് കുമാറിനെ വ്യത്യസ്തനാക്കിയത്. ഇപ്പോഴും ബോളിവുഡില്‍ മുന്‍നിരയില്‍ തിളങ്ങുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ പ്രിയദര്‍ശനുമായി അക്ഷയ് കുമാര്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുകയാണ്. ഭൂത് ബംഗ്ലാ വന്‍ ഹിറ്റായപ്പോള്‍ ഒപ്പത്തിന്റെ റീമേക്കായ ഹയ്വാന് റിലീസിന് തയാറെടുക്കുകയാണ്. […]
