മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തര് അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കമല്‍ഹാസനെ നായകനാക്കി തമിഴിലും ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടാറായി പ്രവര്‍ത്തിച്ചിരുന്നവരില്‍ […]
