മലയാളികള്‍ക്ക് വളരെ പരിചിതമായ മിത്തുകളിലൊന്നാണ് ഒടിയന്. ഈ ഒരു മിത്തിനെ ആസ്പദമാക്കി മലയാളത്തില്‍ ആദ്യമായി ഒരുങ്ങിയ ചിത്രമാണ് ഒടിയന്. മോഹന്‍ലാലിന്റെ ട്രാന്‍സ്ഫോര്‍മേഷനും റിലീസിന് മുമ്പുള്ള സംവിധായകന്റെ വാക്കുകളും ഹൈപ്പ് വാനോളമുയര്‍ത്തി. എന്നാല്‍ കൊടുത്ത പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ ഒടിയന് ട്രോള്‍ മെറ്റീരിയലായി മാറി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ലോകഃയില്‍ ഒടിയന്റെ സാന്നിധ്യമുണ്ടായിരുന്നു. ദുല്‍ഖറായിരുന്നു ഒടിയനായി വേഷമിട്ടത്. ഇപ്പോഴിതാ വീണ്ടുമൊരു ഒടിയന് ബിഗ് സ്ക്രീനിലേക്കെത്തുകയാണ്. പൃഥ്വിയാണ് ഇത്തവണ ഒടിയനാകുന്നത്. ഹൊറര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യം നല്കിയ രാഹുല്‍ […]
