ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമാായി ഡി.എം.കെ. രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയെ മനപൂര്‍വ്വം ദുര്‍ബലപ്പെടുത്തുകയാണെന്നും ഡി.എം.കെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയും സുതാര്യതയില്ലായ്മയും സത്യസന്ധതയില്ലായ്മയുമാണ് ഇന്ത്യ മുന്നണിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ഡി.എം.കെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’യിലെ എഡിറ്റോറിയലിലൂടെയായിരുന്നു കോണ്‍ഗ്രസിനെതിരായ പാര്‍ട്ടിയുടെ പരാമര്‍ശങ്ങള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രാദേശിക കക്ഷികളുടെ സഹായം തേടുന്ന കോണ്‍ഗ്രസ്, സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളെ തന്നെ പിന്നില്‍ നിന്ന് കുത്തി തോല്‍പ്പിക്കാന്‍ […]
