അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി പുറത്തായതായി റിപ്പോര്‍ട്ട്. ഹാംസ്ട്രിങ് പരിക്കാണ് വില്ലനായതെന്നനാണ് വിവരം. താരം പരമ്പരയില്‍ നിന്ന് പുറത്തായതായി പി.ടി.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഹാംസ്ട്രിങ് പരിക്ക് കാരണം അവന് (വിരാട് കോഹ്ലി) ഏകദിന പരമ്പരയില്‍ കളിക്കില്ല,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കോഹ്ലിക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ ലഭ്യതയും ഉറപ്പില്ലാത്തതിനാല്‍ കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ […]
