2026 ലോകകപ്പില്‍ തങ്ങളുടെ ആരാധകര്‍ക്ക് ഫിഫ ടിക്കറ്റ് നിഷേധിച്ചതായി ഇറാന് ഫുട്ബോള്‍ ഫെഡറേഷന്. ഔദ്യോഗികമായി പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടും ടിക്കറ്റുകള്‍ റദ്ദാക്കിയത് ആരാധകരെ ചതിക്കുന്നതിന് തുല്യമാണെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് ആരോപിച്ചു. ആതിഥേയ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ അമേരിക്ക ലംഘിച്ചതായും അവര്‍ പറഞ്ഞു. ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇറാന്റെ ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും വിസ സംബന്ധിച്ച തര്‍ക്കങ്ങളും ഇത്തവണത്തെ ടൂര്‍ണമെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. JUST IN: […]
