മാഡ്രിഡ്: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്കും ലെബനനെതിരെയുള്ള ആക്രമണങ്ങള്‍ക്കും മുന്നില്‍ രാജ്യത്തിന് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഈ വര്‍ഷത്തെ യൂറോ വിഷന്‍ ഗാനമത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന സ്പെയിനിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വ്യത്യസ്താമായിരിക്കുമെന്നും ഞങ്ങള്‍ വിയന്നയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ ഞങ്ങള്‍ വിയന്നയില്‍ ഉണ്ടാവില്ല. എന്നാല്‍ ചരിത്രത്തിന്റെ ശരിയായ പക്ഷത്താണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഞങ്ങളിത് […]
