ടെഹ്റാന്: ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചെന്ന വെളിപ്പെടുത്തലിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്. ഇസ്രഈലുമായി കൂട്ടുനില്‍ക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും കണക്ക് പറയിപ്പിക്കുന്നുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയ വിവരങ്ങളാണ് നെതന്യാഹു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. മഹത്തായ ഇറാന് ജനതയോട് ശത്രുത പുലര്‍ത്തുന്നത് വിഢിത്തമാണെന്നും ഭിന്നതയുണ്ടാക്കാനായി ഇസ്രഈലുമായി കൂട്ടുനില്ക്കുന്നവര് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുദ്ധത്തിനിടെ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിരുന്നുവെന്നും […]
