ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസിനോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജി.ടിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 82 റൺസിന്റെ തോൽവിയാണ് മുൻ ചാമ്പ്യന്മാർ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 169 റൺസിന്റെ വിജയലക്ഷ്യമുയർത്തി. ഇത് പിന്തുടർന്ന ഹൈദരാബാദിന് അമ്പേ പിഴച്ചു. താരങ്ങൾക്ക് തിളങ്ങാനാവാതെ വന്നതോടെ ടീം 86 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഐ.പി.എല്ലിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറും ഹൈദരാബാദ് കുറിച്ചു. 2019ൽ മുംബൈ ഇന്ത്യൻസിനെതിരെ 96 റൺസിന് ടീം പുറത്തായിരുന്നു. ഇതായിരുന്നു ഇതുവരെ […]
