കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തമിഴ് സിനിമ അടക്കി ഭരിക്കുന്ന സംഗീതജ്ഞനാണ് അനിരുദ്ധ് രവിചന്ദര്‍. തമിഴ് സിനിമയിലൂടെ ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അനിരുദ്ധ് തെലുങ്കിലും ഹിന്ദിയിലും അടക്കം തന്റെ മൂല്യം തെളിയിച്ചിരുന്നു. ചിത്രത്തിന്റെ ആസ്വാദനത്തെ തന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാന്‍ കെല്‍പുള്ള ഗാനങ്ങളാണ് അനിരുദ്ധിന്റേതെന്ന് രജിനികാന്ത് ജയിലര്‍ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അനിരുദ്ധിന്റെ സിംഹാസനത്തിന് അവകാശമുന്നയിച്ച് കൊണ്ടായിരുന്നു സായ് അഭ്യങ്കര്‍ എന്ന സംഗീതജ്ഞന്റെ കടന്നുവരവ്. കച്ചി സേറ ആസ കൂടെ തുടങ്ങിയ ആല്‍ബം […]
