ന്യൂയോര്‍ക്ക്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തിന് പിറകിലെ ബുദ്ധികേന്ദ്രമായമായ സാമുവല്‍ ഷേയുടെ ഓണ്‍ലൈന്‍ നെറ്റ്വര്ക്കുകള് ഹാക്ക് ചെയ്തതായി ഹാക്കിങ് ഗ്രൂപ്പ് ആയ ഹന്‍ഡാല. ഷേയുടെ നെറ്റ്വര്ക്കുകളില് നിന്ന് കിട്ടിയ രഹസ്യ വിവരങ്ങളടങ്ങിയ രേഖകള്‍ ലഭിച്ചതായി ഹാക്കിങ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചുപോയ ലൈംഗികക്കടത്ത് കുറ്റവാളിയും സാമ്പത്തിക ഇടപാടുകാരനുമായ ജെഫ്രി എപ്സ്റ്റീനെ എമിറാത്തി വ്യവസായി സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമിന് ഷേ പരിചയപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖകളിലെ ഉള്ളടക്കങ്ങളില്‍ ഒന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. ജെഫ്രി എപ്സ്റ്റീന്റെ ശൃംഖലകളുമായി […]
