തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സിക്ക് പുറമെ ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി., പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് പ്രഖ്യാപനം. സെക്രട്ടേറിയറ്റിലെ പി.ആര്.ഡി. ചേംബറില്‍ വച്ചായിരിക്കും ഫലപ്രഖ്യാപനം. സാധാരണ ഗതിയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനം നടത്താറ്. എന്നാല്‍ ഇത്തവണ മന്ത്രിസഭ അധികാരമേല്‍ക്കാത്തതിനാല്‍ ഇതില്‍ മാറ്റം വരും. എസ്.എസ്.എല്‍.സി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ നേരത്തേ ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ തന്നെ തീരുമാനമെടുത്ത് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാട്സ്ആപ്പ് നമ്പര്‍ വഴിയും മൊബൈല്‍ […]
