ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള ടി.വി.കെ മേധാവി വിജയ്യുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സംസ്ഥാനത്തിന്റെ കടം നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞ് വോട്ട് ചെയ്തവരെ നിരാശരാക്കരുതെന്നും സ്റ്റാലിന് പറഞ്ഞു. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് അഭിന്ദനങ്ങള്‍ നേരുന്നുവെന്നും അധികാരമേറ്റെടുത്തയുടന്‍ തന്നെ ഒപ്പുവെച്ച പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന് പറഞ്ഞു. ‘ഖജനാവില്‍ പണമില്ലെന്ന് തുടക്കത്തില്‍ തന്നെ പറയരുത്. എല്ലാം അവിടെയുണ്ട്. ജനങ്ങള്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്,’ […]