അമരന് എന്ന ഒരൊറ്റ സിനിമ കൊണ്ട് തമിഴ് സിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് രാജ്കുമാര് പെരിയസാമി. ആദ്യചിത്രമായ രംഗൂണ്‍ ശരാശരി വിജയമായപ്പോള്‍ രണ്ടാമത്തെ ചിത്രമായ അമരന് ബോക്സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍ സ്വന്തമാക്കി. ടെറിട്ടോറിയല്‍ ആര്‍മിയിലെ രാജ്പുത് റെജിമെന്റിലെ സൈനികനായ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് രാജ്കുമാര് അമരനില്‍ പറഞ്ഞത്. ബോക്സ് ഓഫീസില്‍ 340 കോടിയിലേറെ സ്വന്തമാക്കാന്‍ അമരന് സാധിച്ചു. അമരന് ശേഷം രാജ്കുമാര് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ഓം. ധനുഷിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലിന് […]
