ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ ചിത്രമാണ് പേട്രിയറ്റ്. ഇരുവര്‍ക്കുമൊപ്പം കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര അണിനിരന്നപ്പോള്‍ ഹൈപ്പ് വീണ്ടും ഉയര്‍ന്നു. എന്നാല്‍ മാസ് മസാല സിനിമ പ്രതീക്ഷിച്ചവര്‍ക്ക് സാധാരണ ഡ്രാമ നല്‍കിയതോടെ പേട്രിയറ്റ് ബോക്സ് ഓഫീസില്‍ വീണു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോള്‍ മെറ്റീരിയലാകുമെന്ന കരുതിയ ഭാഗങ്ങളെല്ലാം കൃത്യമായി ട്രോളിന് […]
