ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ പടരുന്ന എബോള വൈറസ് ബാധയും നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധവും വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുടെ മുന്നറിയിപ്പ്. യുദ്ധം കാരണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്. ഇറ്റൂരി പ്രവിശ്യയില്‍ പടരുന്നത് എബോളയുടെ ‘ബുണ്ടിബുഗ്യോ’ (Bundibugyo) എന്ന വകഭേദമാണ്. ഇതിന് നിലവില്‍ അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ചതു മുതല്‍ ഇതുവരെ പത്ത് മരണങ്ങള്‍ […]
