സൂപ്പര്‍ താരം വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ടി – 20 ക്രിക്കറ്റില്‍ 14000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരുന്നു. ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലാണ് താരത്തിന്റെ ചരിത്ര നേട്ടം. മത്സരത്തില്‍ കോഹ്ലി അപരാജിത സെഞ്ച്വറി നേടിയിരുന്നു. 60 പന്തില്‍ പുറത്താവാതെ 105 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്സറുകളും 11 ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 175.00 സ്ട്രൈക്ക് റേറ്റില്‍ […]
