ഇന്ത്യന്‍ ടീമിന്റെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ് ക്യാപ്റ്റനായേക്കുമെന്ന് പ്രധാന സ്പോര്‍ട്സ് മാധ്യമമായ റേവ്സ്പോര്‍ട്സ് റിപ്പോര്‍ട്ട്. പരമ്പരയില്‍ സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവടക്കം 2026 ടി – 20 ലോകകപ്പില്‍ കളിച്ച പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. ജൂണ്‍ 26 മുതലാണ് ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിന് തുടക്കമാവുക. രണ്ട് ടി – 20 മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യുവതാരങ്ങളെ ഉള്‍ക്കൊള്ളിച്ച് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഒരു പരീക്ഷണാത്മക ടീമിനെ അയര്‍ലാന്‍ഡിലേക്ക് അയക്കാനായി സെക്ഷന്‍ […]
